ഈ ബ്ലോഗ് തിരയൂ

2013 മേയ് 20, തിങ്കളാഴ്‌ച

മഴ നനഞ്ഞ് ...

മഴ തിമര്ത് പെയ്യുന്നു  ...കാലവര്ഷം തുടങ്ങുകയാണ്, ഇന്നലവരെ വരണ്ട വയലുകളിൽ ഞങ്ങൾ പല ടീമുകൾ തിരിഞ്ഞു കാല്പന്തുകളിയുടെ ആരവത്തിലായിരുന്നു...ഇന്നതിനു തിരശീല വീണു. കാലവര്ഷം തുടങ്ങുന്നതോടെ തോടുകൾ നിറയും ,പാടം  പുഴയാവും.കമിങ്ങിൻ തോട്ടങ്ങളും തെങ്ങിൻ  കൂട്ടങ്ങളും നിറഞ്ഞ പറമ്പുകളിൽ കളിക്കാൻ ഞങ്ങള്ക് ഇടമില്ലല്ലോ. എങ്കിലും മഴ വരുന്നതോടെ പുതിയ സന്തോഷതിലാവും.നീന്തിത്തുടിച്  വാഴ തണ്ട് കൊണ്ട് നിര്മിച്ച ചങ്ങാടതിലേറി മഴ നനഞ്ഞു പരൽ മീനുകള കോരിയെടുത് അര്മാദിച്ചങ്ങിനെ....
ഖുല്ലകേ ....പരിചയക്കാരനായ ഈജിപ്ഷ്യൻ അബു ഖാലിദിൻറെ  ശബ്ദം കേട്ടപ്പോൾ ഗ്രഹാതുര ചിന്തയുടെ രസച്ചരട് മുറിഞ്ഞു .പ്രവാസിക്ക് കൂട്ടായ് ആകെയുള്ളത് അവന്റെ നൊസ്റ്റാല്ജിക് ചിന്തകളാണല്ലോ .?അരമണിക്കൂർ നേരം  ഇന്റർനെറ്റ്‌ വോയ്പ് കാളിൽ നാട്ടിലെ മഴ വിശേഷങ്ങൾ ഭാര്യ പങ്കുവെച് തീര്ന്നിടത് നിന്നാണ് മഴക്കാല  ഓർമകളിൽ മനസ്സ് ഈറനണിഞ്ഞത് .

2013 ജനുവരി 1, ചൊവ്വാഴ്ച

നന്മ കാണുന്ന കണ്ണുകള്‍


വ്യക്തികളെന്ന നിലയില്‍ ഓരോരുത്തര്‍ക്കും വീഴ്ചകളുണ്ടാവും. തെറ്റും കുറ്റവും കാണും. വൈകല്യമില്ലാത്ത ആരും മനുഷ്യരിലില്ല. അതുകൊണ്ടുതന്നെ ന്യൂനതകളും പിഴവുകളും പരതി നടക്കുന്നതിന് പകരം നന്മകള്‍ കണ്ടെത്തി അവ വളര്‍ത്തി വികസിപ്പിക്കുകയാണ് ചെയ്യേണ്ടത്. എല്ലാറ്റിലും നന്മ ദര്‍ശിക്കുന്ന സ്വഭാവം ആര്‍ജിക്കണം.
മറ്റുള്ളവരുടെ കുറവുകള്‍ കണ്ടെത്തി സായൂജ്യമടയുന്ന സ്വഭാവം അനുഗുണമല്ല. സ്വന്തം കുറ്റങ്ങള്‍ കാണാനും അവ തിരുത്താനുമാണ് പരിശ്രമിക്കേണ്ടത്.
വ്യക്തികളെ സംബന്ധിച്ച് സദ് വിചാരമാണ് വെച്ചുപുലര്‍ത്തേണ്ടത്.
ഒരിക്കല്‍ രണ്ടാളുകള്‍ തോട്ടത്തിലൂടെ നടന്ന പോകുകയായിരുന്നു. ഒരാള്‍ റോസാചെടിയെ നോക്കിപറഞ്ഞു: നോക്കൂ, ഈ ചെടികളില്‍ നിറയെ മുള്ളുകളാണ്. ഒന്നിനും കൊള്ളില്ല. അപ്പോള്‍ മറ്റേയാള്‍ പറഞ്ഞു: 'മുള്ളുകള്‍ നിറഞ്ഞതാണെങ്കിലും എത്ര മനോഹരമാണ് ഈ പുഷ്പങ്ങള്‍ !' ഇങ്ങനെ കുറ്റങ്ങള്‍ മാത്രം കണ്ടുപിടിക്കുന്ന കണ്ണുകള്‍ സമൂഹത്തില്‍ ധാരാളം കാണാന്‍ കഴിയും.
മദ്യപനായ ഒരാളുണ്ടായിരുന്നു. കുടി നിര്‍ത്താന്‍ നബി(സ) അയാളെ ഉപദേശിച്ചു. ഫലം കണ്ടില്ല. ഒരു ദിവസം മൂക്കറ്റം കുടിച്ച് അയാള്‍ തിരുമേനിയുടെ സദസ്സില്‍ വന്നു. മദ്യത്തിന്റെ ദുര്‍ഗന്ധം എല്ലാവരെയും കുപിതരാക്കി. കൂട്ടത്തില്‍ ഒരാള്‍ വേണ്ടാത്ത ഒരു വാക്ക് വിളിച്ചുപറഞ്ഞു. ഇത് കേട്ടപ്പോള്‍ നബി(സ)ക്ക് കോപം വന്നു. അവിടുന്ന് അയാളെ ശാസിച്ചു: 'അങ്ങനെ പറയരുത്. ഒരു തിന്മക്ക് പകരം വേറെ അനേകം നന്മകള്‍ അയാള്‍ക്കുണ്ട്. അത് കാണാതിരിക്കരുത്.' മദ്യപനിലെ നല്ല മനുഷ്യനെ കണ്ടെത്തുകയാണിവിടെ പ്രവാചകന്‍..,. കുറ്റവാളികള്‍ തെറ്റ് തിരുത്തി നന്മയിലൂടെ മുന്നേറാന്‍ ഇത്തരം സമീപനങ്ങള്‍ സഹായിക്കും. തന്നിലും സമൂഹത്തിലും നന്മയും ക്ഷേമവും വിളയാടണമെങ്കില്‍ നന്മ കാണുന്ന കണ്ണുകള്‍ വേണം. 

പ്രവാചകന്‍ (സ) അനുചരന്മാരുടെ നന്മകള്‍ കണ്ടെത്തി അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്തിരുന്നത്. ദോഷൈകദൃക്കുകളെ നബി(സ) കുറ്റപ്പെടുത്തിയിട്ടുണ്ട്. സ്വന്തം തെറ്റുകള്‍ മറച്ചുവെക്കാനും അത് കണ്ടില്ലെന്ന് നടിക്കാനും ശ്രമിക്കരുത്. സ്വന്തം രോഗത്തെ തിരിച്ചറിയാതെ മറ്റുള്ളവരുടെ രോഗത്തെ എടുത്തുകാണിക്കുന്നത് ശരിയായ രീതിയല്ല.
നബി(സ) പറഞ്ഞു: "മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും പരതി സമയം കളയാതെ തന്റെ കുറ്റങ്ങളും വീഴ്ചകളും കണ്ടെത്തി തിരുത്തുന്നവര്‍ക്കാണ് സര്‍വ മംഗളങ്ങളും"

"ഊഹത്തെ നിങ്ങള്‍ കരുതിയിരിക്കുക. ഊഹം സംസാരത്തിലെ ഏറ്റവും വലിയ കള്ളമാണ്. നിങ്ങള്‍ മറഞ്ഞ കാര്യങ്ങളും സ്ഥിതിഗതികളും തേടി നടക്കരുത്. ജനങ്ങളുടെ കുറ്റങ്ങളും കുറവുകളും ചുഴിഞ്ഞന്വേഷിക്കരുത്. പരസ്പരം മത്സരിക്കരുത്. അസൂയ വെച്ചുപുലര്‍ത്തരുത്, ദേഷ്യപ്പെടരുത്. പരസ്പരം പുറംതിരിഞ്ഞു പിണങ്ങി നില്‍ക്കരുത്. ദൈവ ദാസന്മാരേ, നിങ്ങള്‍ സഹോദരങ്ങളായി വര്‍ത്തിക്കുക".നബി വചനം.

2010 ഏപ്രിൽ 11, ഞായറാഴ്‌ച

ഒരു പ്രവാസിയുടെ തുറക്കാത്ത കത്ത്,,,,,,,,,,

പ്രിയത്തില്‍ ബാപ്പയും ഉമ്മയും അറിയാന്‍ ജമാല്‍ എഴുത്ത്. ഗള്‍ഫില്‍ വന്നിട്ട് ഇന്നേക്ക് അഞ്ചു വര്‍ഷം തികയുന്നു. അടുത്ത മാസം നാട്ടില്‍ വരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് വിസക്ക് വേണ്ടി വാങ്ങിച്ച കടം വീട്ടാനും പിന്നെ ഒരിക്കല്‍ നാട്ടില്‍ വന്നു പോരാനും സാധിച്ചു എന്നതൊഴിച്ചാല്‍ സമ്പാദ്യമായി ഒന്നുമില്ല. ഇനി ഗള്‍ഫിലേക്ക് ഞാന്‍ തിരിച്ചു പോരുന്നില്ല. അദ്ധ്വാനിക്കാനുള്ള ആരോഗ്യം ഉള്ളത് കൊണ്ട് നാട്ടില്‍ വല്ല കൂലിപ്പണിക്കും പോകാം. നിങ്ങളുടെ അഭിപ്രായം മറുപടിയില്‍ അറിയിക്കുമല്ലോ. എന്ന് സ്വന്തം ജമാല്‍.

പ്രിയത്തില്‍ മകന്‍ ജമാല്‍ അറിയാന്‍ ബാപ്പ എഴുതുന്നത്‌
കത്ത് കിട്ടി. നീ വരുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷിക്കുന്നു. ബാക്കി വിവരങ്ങള്‍ ഉമ്മ എഴുതും. ജമാല്‍ അറിയാന്‍ ഉമ്മ എഴുതുന്നത്‌. നമ്മുടെ വീട് ചോര്‍ന്നൊലിക്കുന്ന വിവരം നിനക്കറിയാലോ.. ഓടു മാറ്റാന്‍ ആശാരി വന്നപ്പോള്‍ പട്ടികയും കഴുക്കോലും മാറ്റണമെന്നാണ് പറഞ്ഞത്. ഇനി മരത്തിനു പൈസ ചിലവാക്കുന്നതിലും നല്ലത് വാര്‍ക്കുന്നതാണെന്നാണ് എല്ലാവരുടെയും അഭിപ്രായം. എന്തായാലും പുര നന്നാക്കാതെ പറ്റില്ലല്ലോ. ഇവിടെ വന്നു കൂലിപ്പണിക്ക് പോയാല്‍ നിന്നെക്കൊണ്ട് പുര നന്നാക്കാന്‍ സാധിക്കുമോ. ഉമ്മ പറഞ്ഞെന്നേയുള്ളൂ. ഇനി എല്ലാം നിന്‍റെ ഇഷ്ടം. എന്ന് സ്വന്തം ഉമ്മ.

പ്രിയത്തില്‍ ഉമ്മ അറിയാന്‍ ജമാല്‍ എഴുത്ത്
ഞാന്‍ ഈ മരുഭൂമിയില്‍ വന്നിട്ട് ഇന്നേക്ക് പത്തു വര്‍ഷം കഴിഞ്ഞു. അടുത്ത മാസം നാട്ടിലേക്ക് വരാന്‍ ഉദ്ദേശിക്കുന്നു. ഏതായാലും ഇക്കഴിഞ്ഞ മൂന്നു നാല് വര്‍ഷം കൊണ്ട് നമ്മുടെ വീട് പുതുക്കിപ്പണിയാന്‍ സാധിച്ചു. അതിന്‍റെ കടങ്ങളൊക്കെ വീട്ടി. ഇനി നാട്ടില്‍ ടാക്സി ഓടിച്ചു കഴിയാമെന്നാണ് ഞാന്‍ വിജാരിക്കുന്നത്. നമ്മുടെ നിത്യച്ചിലവിനുള്ള വക അതില്‍നിന്ന് കിട്ടും. ഈ മരുഭൂമിയിലെ ജീവതം എനിക്ക് മടുത്തു. നാട്ടില്‍വന്നു മക്കളോടൊപ്പം കഴിയണം. ഉമ്മയുടെ അഭിപ്രായം അറിയിക്കുമല്ലോ.

പ്രിയ മകന്‍ ജമാല്‍ അറിയാന്‍ ഉമ്മ എഴുത്ത്
നിന്‍റെ എഴുത്ത് വായിച്ചപ്പോള്‍ ഉമ്മാക്ക് സങ്കടമായി. എന്‍റെ കുട്ടി ചെറുപ്പം മുതല്‍ ഈ കുടുംബത്തിനു വേണ്ടി അദ്ധ്വാനിക്കാന്‍ തുടങ്ങിയതാണ്‌. എങ്കിലും ഒരു കാര്യംകൂടെ ഉമ്മ ആവശ്യപ്പെടുകയാണ്.. സൈനബക്ക് വയസ്സ് ഇരുപതു കഴിഞ്ഞു. അവളെ ഒരുത്തന്‍റെ കൂടെ പറഞ്ഞയക്കണ്ടേ. അതിനു നീ എന്തെങ്കിലും വഴി കണ്ടിട്ടുണ്ടോ. അവളുടെ നിക്കാഹു കഴിഞ്ഞു കണ്ടിട്ട് ഉമ്മാക്ക് മരിച്ചാലും വേണ്ടില്ല. നിന്നെ വിഷമിക്കാനല്ല ഉമ്മ ഇതെഴുതിയത്. ഇനി എല്ലാം നിന്‍റെ ഇഷ്ടം. എന്ന് സ്വന്തം ഉമ്മ.

പ്രിയത്തില്‍ ഉമ്മയും സുഹറയും അറിയാന്‍ ജമാല്‍ എഴുത്ത്
ഞാന്‍ ഗള്‍ഫില്‍ വന്നിട്ട് കഴിഞ്ഞ ജനുവരിയിലേക്ക് പതിനാലു വര്‍ഷം കഴിഞ്ഞു. ഇവിടുത്തെ ജീവിതം മടുത്തു. ഇനി തുടരാന്‍ വയ്യ. ഞാന്‍ വിസ കാന്‍സല്‍ ചെയ്തു പോരുകയാണ്. കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് സൈനബയുടെ നിക്കാഹു പടച്ചവന്‍റെ കൃപയാല്‍ നമ്മള്‍ ഉദേശിച്ചതിലും ഭംഗിയായി നടത്താന്‍ സാധിച്ചു. അവര്‍ ആവശ്യപ്പെട്ട പോലെ അറുപതു പവനും രണ്ടു ലക്ഷം രൂപയും കൊടുത്തതിന്‍റെ കടം മുഴുവനും വീട്ടി. ഇനി നാട്ടില്‍വന്നു വല്ല ഡ്രൈവര്‍ പണിയോ മറ്റോ എടുത്തു കഴിയാമെന്നാണ് വിജാരിക്കുന്നത്. വലിയ ദേഹാദ്ധ്വാനമുള്ള പണി ഒന്നും ഇനി ചെയ്യാന്‍ കഴിയില്ല. പ്രഷറും ഷുഗറും ഒക്കെ ആവശ്യത്തില്‍ കൂടുതല്‍ ഉണ്ട്. ഇവിടുന്നു ചികിത്സിക്കാന്‍ നിന്നാല്‍ പിന്നെ കിട്ടുന്ന ശമ്പളം മുഴുവനും അതിനു കൊടുക്കേണ്ടി വരും. ഏതായാലും ഇനി നാട്ടില്‍ വന്നിട്ട് ആയുര്‍വേദചികിത്സ വല്ലതും നോക്കാം. കത്ത് ചുരുക്കട്ടെ എന്ന് സ്വന്തം ജമാല്‍

പ്രിയത്തില്‍ എന്‍റെ ജമാല്‍ അറിയാന്‍ ഉമ്മ എഴുതുന്നത്‌.
നിന്‍റെ കത്ത് വായിച്ചു ഉമ്മ ഒരു പാട് കരഞ്ഞു. ഇനി ഏതായാലും നീ തിരിച്ചു പോകണ്ട. പിന്നെ സുഹറക്ക് എന്തോ എഴുതാന്‍ ഉണ്ടെന്നു പറഞ്ഞു....... പ്രിയത്തില്‍ എന്‍റെ ഇക്കാക്ക അറിയാന്‍ സുഹറ എഴുത്ത്. ഇന്ന് വരെ ഞാന്‍ എനിക്ക് വേണ്ടി ഒന്നും നിങ്ങളോട് ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ ഇപ്പൊ ഒരു കാര്യം പറയാതെ വയ്യ. ജലാലിന്‍റെ കല്യാണം കഴിഞ്ഞതോടെ ഉമ്മാക്ക് ഇപ്പൊ എന്നെ കണ്ടു കൂടാതായി. ഇപ്പൊ എല്ലാത്തിനും ചെറിയ മരുകകള്‍ മതി. പിന്നെ ഈ വീട് ജലാലിന്‍റെ പേരില്‍ എഴുതിക്കൊടുക്കാന്‍ പോവാണെന്നു ഉമ്മ പറയുന്നത് കേട്ടു. നമുക്ക് സ്വന്തമായി ഒരു കൂരയെങ്കിലും വേണ്ടെ ജമാലിക്കാ. അത് ഇക്കാക്ക് നാട്ടില്‍ നിന്നുണ്ടാക്കാന്‍ സാധിക്കുമോ. കമ്പിയുടെയും സിമന്റിന്‍റെയും പിന്നെ ഇഴ്പ്പോഴത്തെ പണിക്കൂലിയും ഒക്കെ ഇക്കാക്ക് അറിയാമല്ലോ. നാളെ മക്കളെയും കൊണ്ട് ഇറങ്ങേണ്ടി വന്നാല്‍ നമ്മള്‍ എവിടെ പോകും. ഞാന്‍ എന്‍റെ സങ്കടം പറഞ്ഞെന്നെയുള്ളൂ.. ഇനി എല്ലാം നിങ്ങളുടെ ഇഷ്ടം.

പ്രിയത്തില്‍ സുഹറ അറിയുന്നതിന്.
എന്‍റെ പ്രവാസ ജീവിതത്തിനു ഈ മാസത്തോടെ പത്തൊന്‍പതു വര്‍ഷം പൂര്‍ത്തിയായി. നീ ആഗ്രഹിച്ചതിലും നല്ലൊരു വീട് കഴിഞ്ഞ നാല് വര്‍ഷത്തെ എന്‍റെ അദ്ധ്വാനം കൊണ്ട് ഉണ്ടാക്കുവാന്‍ നമുക്ക് സാധിച്ചു. കയ്യില്‍ ഇനി പൈസ ഒന്നും ബാക്കിയില്ല. കമ്പനിയില്‍ നിന്നും പിരിഞ്ഞു പോരുമ്പോള്‍ മൂന്നു ലക്ഷം രൂപ കിട്ടും. അത് മാത്രമാണ് ആകെയുള്ള സമ്പാദ്യം. ‍ എന്നാലും തിരിഞ്ഞു നോക്കുമ്പോള്‍ ഇത്രയൊക്കെ ചെയ്യാന്‍ സാധിച്ചല്ലോ എന്ന സംതൃപ്തിയുണ്ട്. ഇനി ഇവിടെ തുടരാന്‍ വയ്യ. നീണ്ട പത്തൊന്‍പതു വര്‍ഷവും ജീവിതം എന്തെന്ന് അറിഞ്ഞിട്ടില്ല. ഇനി നാട്ടില്‍ വന്നു ഒന്ന് സ്വസ്ഥമായി നിന്നോടും മക്കളോടും ഒപ്പം കഴിയണം. ഈ മാസാവസാനത്തോടെ ഞാന്‍ ജോലിയില്‍ നിന്ന് പിരിയുകയാണ്. ശേഷം നേരില്‍.

പ്രിയത്തില്‍ ഇക്കാക്ക അറിയാന്‍ സുഹറ എഴുത്ത്
കത്ത് വായിച്ചു ഒരു പാട് സന്തോഷമായി. ഇപ്പോഴെങ്കിലും ഗള്‍ഫ്‌ ജീവിതം മതിയാക്കാന്‍ തോന്നിയല്ലോ. പിന്നെ മോന്‍ ഒരു കാര്യം എഴുതാന്‍ പറഞ്ഞു. അവനു എന്ജിനീയറിങ്ങിനു പോകാനാണ് താല്‍പര്യം. കോയമ്പത്തൂര്‍ അമൃത ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്നും അഡ്മിഷന്‍ കാര്‍ഡ്‌ വന്നിട്ടുണ്ട്. ആദ്യത്തെ വര്‍ഷം നാല് ലക്ഷം രൂപ വേണം. പിന്നെ ഓരോ വര്‍ഷവും മൂന്നു ലക്ഷം മതിയാകും. തവണകളായിട്ടു കൊടുത്താല്‍ മതി എന്നാണു അവന്‍ പറയുന്നത്. അവിടെ പഠിക്കുന്നതൊക്കെ ഗള്‍ഫുകാരുടെ മക്കളാണത്രേ. ഈ മുപ്പതാംതിക്കുള്ളില്‍ ചേരണം എന്നാണു അവന്‍ പറയുന്നത്. ഇക്ക കത്ത് കിട്ടിയാല്‍ ഉടനെ മറുപടി അയക്കുമല്ലോ. സ്നേഹപൂര്‍വ്വം സുഹറ.

മകന്‍റെ എഞ്ചിനീയറിംഗ് പഠനത്തിത്തിനും മകളുടെ വിവാഹത്തിനുമായി പിന്നെയും വര്‍ഷങ്ങള്‍ ചിലവിട്ടു നീണ്ട ഇരുപത്തിയേഴു വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി സ്വന്തം സമ്പാദ്യങ്ങളായ പ്രഷറും ഷുഗറും നടുവ് വേദനയും അള്‍സറുമായി ജമാല്‍ നാട്ടിലേക്ക് വിമാനം കയറുമ്പോള്‍ പുതിയ ആവലാതികളുമായി വന്ന കത്ത് അയാളുടെ പോക്കറ്റില്‍ ഉണ്ടായിരുന്നു. ജമാല്‍ ജീവിതത്തില്‍ ആദ്യമായി തുറന്നു വായിക്കാത്ത കത്ത്.

2010 മാർച്ച് 15, തിങ്കളാഴ്‌ച

മുറാദ്




ഫിര്‍ദൗസിലെത്തിയാലാദ്യം റസൂലിന്റെപുഞ്ചിരിപ്പൂമുഖം ദര്‍ശിക്കണം.പൊന്‍തിങ്കള്‍പോലെ തിളങ്ങുമാ കവിളത്ത്‌പിന്നെ എനിക്കൊന്ന്‌ ചുംബിക്കണം.അവിടുത്തെ അഴകൊത്ത മുടിയില്‍ സുഗന്ധിയാംപൂവെണ്ണയിട്ടു മിനുക്കീടണം.അരിമുല്ലപ്പല്ലു തിളങ്ങുമാ പുഞ്ചിരികരളില്‍ നിറഞ്ഞു കനംതൂങ്ങണം.അവിടുത്തെ കൈകളാല്‍ തിരുഹൗളര്‍കൗസറിന്‍അമൃതജലം മോന്തി കൊതിതീര്‍ക്കണം.അരുവികളൊഴുകുന്ന താഴ്‌വരകള്‍തോറുംആ കൈപിടിച്ചു നടന്നീടണം.തിരുകരം പുണരുമ്പോള്‍ ഉള്ളിലുലാവുന്നഅസുലഭ നിര്‍വൃതിയറിഞ്ഞീടണം.തെമ്മാടിക്കല്ലുകളേറ്റൊരാ കാലിലെവേദനയില്‍ മെല്ലെ തടവീടണം.

2010 മാർച്ച് 11, വ്യാഴാഴ്‌ച

ആദ്യ രാത്രി.

ഈ രാത്രി ഇരുട്ടറയുടെതാണ്.... നിറങ്ങള്‍ക്ക് പകരം ഇരുട്ട് കൊണ്ട് ചായം മുക്കിയ അറ. കല്ല്‌ കൊണ്ടും ചെളി കൊണ്ടും ഭദ്രമാക്കിയ മേല്‍ക്കൂര.... പ്രകാശ പ്രസരണമോ വായു സഞ്ചാരമോ ഇല്ലാത്ത ചെറു മുറി. പാമ്പുകളും പുഴുക്കളും സംഘത്തോടെ അതിഥികളാകുന്ന അതിഥി മന്ദിരം. ഉറ്റവരും ഉടയവരും കൊണ്ട് ചെന്നാക്കുന്ന അനാഥാലയം.... ശരീരം വെള്ള കൊണ്ട് പൊതിയപ്പെട്ട നീ തനിച് കിടക്കേണ്ട ഭവനം..... ഇവിടേക്ക് എത്തിച്ചവര്‍ പിന്തിരിഞ്ഞു നടക്കുന്നത് കാതോര്‍ത്തു കേള്‍ക്കാന്‍ മാത്രം വിധി നിന്നെ സമ്മതിക്കുന്ന മാളം.
ഇവിടെയത്രേ ആദ്യ രാത്രി യാഥാര്ത്യമാകുന്നത്. വിരഹ ദുഖത്തിന്റെ ,പ്രയാസത്തിന്റെ, വിഹ്വലതയുടെ ആദ്യ രാത്രി.... ഖബറിന്റെ ഘനാന്ധകാരത്തില്‍ നാമൊറ്റക്ക്...ആരോരുമില്ലാതെ...
ഇവിടെ സുഖ ദുഃഖങ്ങള്‍ പങ്കുവെക്കാന്‍ ഭാര്യയില്ല. മനം കുളിര്‍പ്പിക്കാന്‍ മക്കളില്ല. തലോടി ആശ്വസിപ്പിക്കാന്‍ ഉമ്മയില്ല. നെടുവീര്‍പ്പിടാന്‍ ഉപ്പയില്ല. ആഘോഷിക്കാന്‍ കൂട്ടുകാരില്ല. സല്ലപിക്കാന്‍ സഹയാത്രികരില്ല.
കുഴിമാടം വരെ അനുഗമിച്ചവര്‍ , മക്കള്‍ ,സഹോദരങ്ങള്‍, അയല്‍വാസികള്‍ നമ്മെ ഇരുട്ടറയില്‍ തള്ളി ഭൌതിക വ്യവഹാരങ്ങളില്‍ മുഴുകും . നാമൊ ഒരതാണിക്ക് വേണ്ടി ചുറ്റുപാടും കണ്ണോടിക്കും...
അതോടെ നാം പുഴുക്കള്‍ക്ക് വിഭവമാകും. ഇഴജന്തുക്കള്‍ നമ്മില്‍ കയറിയിറങ്ങും. ബാക്ടീരിയകലാല്‍ ജീര്‍ന്നിക്കും. .. ഇതോടെ എല്ലാത്തിനും പരിസമാപ്തിയായോ. ഇല്ല. ഇത് അനന്തമായത് അനുഭവിക്കുന്നതിന്നു മുന്‍പുള്ള ഒരു ഘട്ടം മാത്രം.
ഗര്‍ഭസ്ഥ ശിശു ഉമ്മയുടെ കുടുസ്സു ഗര്‍ഭ പാത്രത്തില്‍ നിന്ന് , പൂക്കളും നിലാവും സാഗരവും നിറഞ്ഞ , വേദനയും കണ്ണീരും സന്തോഷവും ഇടകലര്‍ന്ന പുതിയൊരു ഭൂലോക ജീവിതത്തിന്നു വേണ്ടി സമയവും കാത്തിരിക്കുന്നത് പോലെ, കര്‍മ്മ ഭാണ്ടവും പേറി യഥാര്ത്ത ‍ ജീവിതത്തിന്നു വേണ്ടി ഓരോ സെക്കന്ദിലും കാതിരിക്കുന്നവരാകുക നാം.കാരണം , ഓര്‍ക്കുക 'നാമും മരണവും തമ്മിലുള്ള ദൂരം ഒരു നെഞ്ചു വേദനയത്രേ. '

2009 ഒക്‌ടോബർ 5, തിങ്കളാഴ്‌ച

എനിക്ക് ആദരാഞ്ജലികള്‍....

ഇടതു നെഞ്ചിലെ വേദന അസഹ്യമാം വിധം കൂടിക്കൊണ്ടിരുന്നു.ശരീരം വിയര്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു.വേദന ഇടതു കയ്യിലേക്കും പടര്‍ന്നുകൊണ്ടിരുന്നു.വേദന അസഹ്യമായപ്പോള്‍ ഒരു കൈ നെഞ്ചിലമര്‍ത്തി ഞാന്‍ തറയിലേക്കു വീണു.അപ്പോഴാണ്‌ ആളുകള്‍ എന്നെ കണ്ടത്‌.അവര്‍ എന്നെ താങ്ങിയെടുത്ത്‌ ഒരു ടാക്സിയില്‍ കയറ്റി ആശുപത്രി ലക്ഷ്യമാക്കി പാഞ്ഞു കൊണ്ടിരിക്കുകയാണ്.അവരുടെ സംസാരത്തില്‍ എനിക്കുണ്ടായത്‌ ഹാര്‍ട്ട് അറ്റാക്ക്‌ ആണെന്നും വളരെ സീരിയസ് ആണെന്നും ഞാന്‍ മനസ്സിലാക്കി.കൂട്ടത്തിലൊരാള്‍ എന്റെ മൊബൈലില്‍ നിനും ആരെയോ വിളിക്കാന്‍ ശ്രമിക്കുന്നതായി എനിക്ക് തോന്നി. വീട്ടിലെ ഫോണ്‍ നമ്പര്‍ പറഞ്ഞു കൊടുക്കണമെന്ന്‍ തോന്നിയെങ്കിലും അതിനു കഴിഞ്ഞില്ല.എന്നെയും കൊണ്ട് ടാക്സി ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ എത്തി.അറ്റെന്റര്‍മാര്‍ സ്ട്രെച്ചറില്‍ കിടത്തി എന്നെ ഐ സി യുവിലേക്കു കൊണ്ട് പോയി. ഡോക്ടര്‍മാര്‍ എനിക്ക് ചുറ്റും നിന്ന് എന്നെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്ന് ഞാന്‍ മനസ്സിലാക്കി. അവരിലൊരാള്‍ എന്റെ നെഞ്ചില്‍ ശക്തിയായി അമര്‍ത്തുകയാണ്. പക്ഷെ എന്റെ ശരീരം പ്രതികരിച്ചില്ല എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്.കാരണം എനിക്കും ചുറ്റും കൂടിയ ഡോക്ടര്‍മാരുടെ മുഖത്ത്‌ നിരാശ പടരുന്നത് എനിക്ക് വ്യക്തമായി കാണാമായിരുന്നു. അതില്‍ ചിലര്‍ എന്റെയടുത്ത്‌ നിന്നും തിരിച്ച് നടന്നു.മറ്റു ചിലര്‍ എന്റെ ശരീരത്തില്‍ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി മൂക്കിലൂടെ ഇട്ട ഓക്സിജന്‍ ട്യൂബും മറ്റും വേര്‍പ്പെടുത്തിയ ശേഷം എന്റെ മുഖത്തുകൂടി ഒരു വെള്ള മുണ്ടിട്ടു മൂടി.ഞാന്‍ മരിച്ചെന്നു ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.എനിക്ക് ചിരി വന്നു.ഞാന്‍ മരിച്ചിട്ടില്ല എന്ന്‍ ഉറക്കെ പറഞ്ഞെങ്കിലും ആരും കേട്ട ഭാവം പോലും നടിക്കുന്നില്ല.എങ്കിലും ഇനിയെന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നറിയാനുള്ള കൌതുകത്തോടെ മിണ്ടാതെ ഞാന്‍ ചുറ്റും ശ്രദ്ധിച്ചു.എന്റെ മൊബൈലില്‍നിന്നും അവര്‍ എന്റെ അനിയന്റെ നമ്പര്‍ കണ്ടെത്തി വിവരം അറിയിച്ചതനുസരിച്ച് അനിയനും എന്റെ അടുത്ത രണ്ടു സുഹൃത്തുക്കളും എത്തി. എന്റെയടുത്ത്‌ നിന്ന് അവര്‍ പൊട്ടിക്കരയുകയാണ്. ഞാന്‍ അവരെ പറ്റിക്കാന്‍ വേണ്ടി കിടക്കുകയാണ് എന്ന് പറയുന്നുണ്ടെങ്കിലും അവര്‍ പൊട്ടിപ്പൊട്ടി കരയുകയാണ്. എന്നാല്‍പിന്നെ കരയട്ടെ എന്ന് ഞാനും കരുതി.അല്‍പ്പ സമയത്തിനു ശേഷം എന്നെ എല്ലാവരും ചേര്‍ന്ന് ഒരു ആംബുലന്‍സില്‍ കയറ്റി. വീട്ടിലേക്കാണ് പോകുന്നത്. അവിടെ എത്തിയാല്‍ എഴുനേറ്റിരുന്നു എല്ലാവരെയും ഒന്ന് പറ്റിക്കണം.അനിയന്‍ അപ്പോഴും കരഞ്ഞുകൊണ്ടിരിക്കയാണ്. അവനും വീട്ടിലെത്തിയാല്‍ പൊട്ടിച്ചിരിക്കുമല്ലോ എന്നോര്‍ത്ത്‌ എനിക്ക് ചിരി വന്നു.ആംബുലന്‍സ് വീടിന്റെ മുന്നില്‍ വന്നു നിന്നു.എല്ലാവരെയും ആശ്ച്ചര്യപ്പെടുത്താന്‍ എഴുനേറ്റു നില്‍ക്കാന്‍ ശ്രമിച്ച എനിക്കതിനു കഴിയുന്നില്ല. വീട്ടില്‍ നിന്നും ഉയര്‍ന്ന കൂട്ടക്കരച്ചില്‍ എന്തോ അത്യാഹിതം സംഭവിച്ചിരിക്കുന്നു എന്ന് ഞാന്‍ മനസ്സിലാക്കി.അപ്പോഴും ഞാന്‍ മരിച്ചു എന്ന് വിശ്വസിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.എന്നെ ഒരു കട്ടിലില്‍ കൊണ്ട് പോയി കിടത്തി. എല്ലാവരും ആര്‍ത്തട്ടഹസിച്ച് കരയുകയാണ്.എന്റെ മരണം ഉള്‍ക്കൊള്ളാനാവാതെ എല്ലാവരുടെ മുഖത്തും വല്ലാത്ത നിരാശയുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി.പ്രായമായ ഉപ്പ കണ്ണീരോടെ എന്നെ നോക്കി ദൈവത്തിന്റെ രക്ഷയും കരുണയും എന്നില്‍ ഉണ്ടാവാന്‍ പ്രാര്‍ത്ഥിക്കുകയും ദൈവം ഉദ്ദേശിച്ചാല്‍ അവന്റെ തിരു സന്നിധിയില്‍ വെച്ച് കാണാമെന്നും പറഞ്ഞ് എന്റെ നെറ്റിയില്‍ ഉമ്മ വെച്ചു.ബാപ്പ ജീവിച്ചിരിക്കുമ്പോള്‍ മകന്‍ മരിച്ചു കിടക്കുന്നത് എന്റെ പ്രിയപ്പെട്ട ഉപ്പ എങ്ങിനെ സഹിക്കുന്നു എന്നോര്‍ത്ത് എനിക്ക് വല്ലാത്ത വിഷമം തോന്നി. ഞാന്‍ ഉമ്മയെ ചുറ്റും തിരഞ്ഞ് നോക്കി.ഉമ്മയുടെ അനിയത്തിമാര്‍ താങ്ങിയെടുത്താണ് ഉമ്മാനെ എന്റെ അടുത്ത് കൊണ്ട് വന്നത്. ഉമ്മ “എന്റെ പൊന്നു മോനേ’ എന്ന് വിളിച്ച് തേങ്ങി കരയുകയാണ്. എന്റെ അടുത്തിരുന്ന് ഉമ്മ എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു .‘ഉമ്മാ ഉമ്മാ‘ എന്നു ഞാന്‍ വിളിച്ചെങ്കിലും ഉമ്മാക്ക് അത് കേള്‍ക്കാന്‍ കഴിയുന്നില്ലല്ലോ എന്നുള്ള സത്യം എനിക്ക് വല്ലാത്ത ദുഃഖമായിരുന്നു.ഉമ്മയോട് എനിക്ക് ഒരു പാട് കാര്യങ്ങള്‍ പറയാനുണ്ടായിരുന്നു.ഉമ്മാടെ പൊരുത്തം സമ്പാദിച്ച മക്കളുടെ കൂട്ടത്തില്‍ ഞാനും ഉണ്ടോ? അറിയില്ല. ഉമ്മാടുള്ള കടപ്പാടുകള്‍ എല്ലാം ഞാന്‍ നിറവേറ്റിയോ? അറിയില്ല.ഒരിക്കല്‍ നബി തിരുമേനിയുടെ അടുക്കല്‍ ഒരാള്‍ വന്ന് തന്റെ ജീവിതത്തില്‍ ഏറ്റവും കടപ്പാട് ആരോടാണെന്ന് ചോദിച്ചപ്പോള്‍,തന്റെ ഉമ്മയോട് എന്ന് മൂന്നു തവണയും അതേ ചോദ്യത്തിന് ഉത്തരം നല്‍കിയ നബിവചനം എന്റെയുള്ളില്‍ ഒരു നീറ്റലുണ്ടാക്കി.കാരണം തന്റെ മാതാവിനെ ചുമലിലിരുത്തി ചുട്ട് പൊള്ളുന്ന മരുഭൂമിയിലൂടെ ഒരു യാത്ര പോയി തന്റെ കാല്‍ പാദങ്ങള്‍ പൊട്ടി ചോരയൊലിപ്പിച്ച് കൊണ്ട് വന്നയാള്‍ നബിയോട് ചോദിച്ചത്രെ “നബിയേ എന്റെ മതാവിനോടുള്ള എന്റെ കടപ്പാടുകള്‍ തീര്‍ന്നോ നബിയേ“ എന്ന് ചോദിച്ചപ്പോള്‍, നബിതിരുമേനി പറഞ്ഞത് “നിന്റെ മാതാവ് നിന്നെ പ്രസവിക്കുന്ന സമയത്ത് വേദന സഹിക്കാതെ ഞരങ്ങിയ ഒരു ഞരക്കത്തിന്റെ കടപ്പാട് തീര്‍ന്നിരിക്കുന്നു“എന്നാണ്. ജീവിതത്തില്‍ ഏറ്റവും കടപ്പാടുള്ളത് മതാവിനോട് തന്നെ.മതാവിനെ അവഗണിച്ച് ഒരു സ്വര്‍ഗ്ഗവും നേടാന്‍ കഴിയില്ല എന്ന് പഠിപ്പിക്കപ്പെട്ടത് തീര്‍ച്ചയായും മതാവ് ശ്രേഷ്ടയായത് കൊണ്ട് തന്നെയാണ്.എന്റെ രക്ഷിതാവേ എന്റെ ശബ്ദം കേള്‍‍ക്കുമായിരുന്ന സമയത്ത് എന്റെ ഉമ്മയോടുള്ള കടപ്പാടുകള്‍ തീര്‍ന്നിരുന്നോ എന്ന് ചോദിക്കാന്‍ പോലും സമയമില്ലാതിരുന്ന എനിക്കിനി എന്തെങ്കിലും കടപ്പാടുകള്‍ ബാക്കിയുണ്ടെങ്കില്‍ അതൊന്നു പൊരുത്തപ്പെടീക്കാന്‍ ഒരു അവസരമില്ലല്ലോ നാഥാ.ഞാന്‍ ഇത്ര വേഗം മരിക്കുമെന്ന് കരുതിയില്ലല്ലോ ദൈവമേ.ഞാന്‍ പ്രതീക്ഷിക്കാത്ത സമയത്ത് എന്തിനാണ് മരണം എന്നെ പിടി കൂടിയത്? ഞാന്‍ മരിക്കാറായി എന്നോ മരിക്കുമെന്നോ ഉള്ള ഒരു തോന്നലും എനിക്കിതു വരെ ഉണ്ടായില്ലല്ലോ തമ്പുരാനേ.എന്തെങ്കിലും ഒരു സൂചന കിട്ടിയിരുന്നെങ്കില്‍ ഞാന്‍ എല്ലാ കര്‍ത്തവ്യങ്ങളും ഉപേക്ഷ കൂടാതെ ചെയ്യുമായിരുന്നല്ലോ തുടങ്ങീ മനസ്സില്‍ ചിന്തകള്‍ കാട് കയറിക്കൊണ്ടിരുന്നു. എന്റെ ഭാര്യയേയും മക്കളെയും കാണാന്‍ എന്റെ മനസ്സ് വെമ്പല്‍ കൊണ്ടു.എല്ലാവരും കരയുന്നത് കണ്ടെന്നോണം എന്റെ കൊച്ചു മോനും കരയുകയാണ്.അവന് പക്ഷേ മരിക്കുന്നതെന്തെന്നോ ഒന്നും അറിയാതെ കരയുകയാണ്. അവനെ ലാളിച്ച് എനിക്കു കൊതി തീര്‍ന്നില്ലല്ലൊ എന്നുള്ള ദുഃഖം എനിക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു.ഏഴു വയസ്സായ മൂത്ത മകന്‍ കരയുന്നത് ഒരു പക്ഷെ മരിക്കുന്നതിനെക്കുറിച്ച് എന്തെങ്കിലുമൊക്കെ ധാരണയുണ്ടായിട്ട് തന്നെ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.പല പ്രമുഖ വ്യക്തികള്‍ മരിക്കുമ്പോള്‍ ചാനലില്‍ കാണാറുള്ള ലൈവ് ടെലികാസ്റ്റിങ് കണ്ട് സംശയം ചോദിച്ച അവനോട് അതെല്ലാം വിശദീകരിച്ചിരുന്ന കാര്യം ഞാനോര്‍ത്തു.എങ്കിലും ടി വിയില്‍ മുഴുകിയിരുന്ന എന്നോട് അവന്‍ ചോദിക്കാറുള്ള പല സംശയങ്ങളും ഞാന്‍ സ്നേഹപൂര്‍വ്വം അവഗണിക്കാറുണ്ടായിരുന്നു. അവനോടൊത്ത് അധിക സമയം ചിലവിടാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ടി വി പരിപാടികളില്‍ മുഴുകി അവനെ അവഗണിച്ചത് അവന്റെ ജീവിതത്തില്‍ ഏത് രീതിയില്‍ സ്വാധീനിക്കും എന്ന് ഞാന്‍ ഭയക്കുന്നു.ടി വി ഇല്ലായിരുന്നുവെങ്കില്‍ എനിക്ക് മക്കളോട് സംസാരിക്കാന്‍, അവരോട് ഇടപഴകാന്‍ ഒരു പാട് സമയം ലഭിക്കുമായിരുന്നു.കുഞ്ഞു മനസ്സുകളെ എളുപ്പം സ്വാധീനിക്കുന്ന ടി വിയിലെ നെറികെട്ട ഒരു സംസ്കാരത്തിലേക്ക് ഞാന്‍ അവരെ അറിഞ്ഞ് കൊണ്ട് കൈ പിടിച്ച് നടത്തുകയായിരുന്നോ? കുറഞ്ഞ പക്ഷം ആ നശിച്ച ടി വിയില്‍ നിന്നെങ്കിലും എന്റെ മക്കളെ രക്ഷിക്കാമായിരുന്നു. ഇനി അതിനാവില്ലല്ലോ.എല്ലാം വൈകിപ്പോയില്ലേ? എന്റെ മക്കള്‍ വലുതാകുമ്പോള്‍ ആരായിത്തീരും? അവര്‍ നല്ല നിലയില്‍ വിദ്യാഭ്യാസം നേടി നല്ല നിലയില്‍ എത്തുമോ? അതോ ചീത്ത കൂട്ടുകെട്ടില്‍ ചെന്ന് വീഴുമോ? അവരുടെ ഭാവി സുരക്ഷിതമായിരിക്കുമോ? ഭാവിയിലെ ചിലവേറിയ വിദ്യഭ്യാസത്തിനുള്ള വകയൊന്നും ഞാന്‍ അവര്‍ക്കായി കരുതി വെച്ചില്ലല്ലോ തമ്പുരാനേ.ഞാന്‍ മരിക്കാനുള്ള പ്രായമൊന്നും ആയില്ലല്ലോ എന്നോര്‍ത്ത് എല്ലാം ദൂര്‍ത്ത് ചെയ്ത് കളഞ്ഞതോര്‍ത്ത് ഇപ്പോള്‍ ദുഃഖിച്ചിട്ട് എന്ത് ഫലം? അന്നൊന്നും അങ്ങിനെ ഒരു ചിന്ത ഉണ്ടായില്ലല്ലോ, ഇപ്പോള്‍ ചിന്തിക്കാന്‍ തുടങ്ങിയപ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയിലുമായല്ലോ എന്നുള്ള ചിന്തകള്‍ എന്റെ കണ്ണുകള്‍ നനയിച്ചു.അബോധാവസ്ഥയില്‍ നിന്നും എപ്പോഴോ ഉണര്‍ന്ന ഭാര്യയെയും കൊണ്ട് അവളുടെ ഉമ്മയും അനിയത്തിയും താങ്ങിപ്പിടിച്ച് എന്റെ വലതു വശത്ത് തല ഭാഗത്തായി കൊണ്ട് വന്ന് ഇരുത്തി.“ആ മുഖം നീ മതി വരുവോളം ഇരുന്ന് കണ്ടോ.എല്ലാം നിന്റെ വിധിയാണെന്ന് കരുതി സമാധാനിക്കൂ മോളേ” തേങ്ങലടക്കിപ്പിടിച്ചുള്ള അവളുടെ ഉമ്മാടെ സംസാരം അവിടെ കൂടി നിന്ന എല്ലാവരുടേയും ദുഃഖം ഇരട്ടിപ്പിച്ചു.പത്ത് വര്‍ഷത്തോളം കൂടെ കഴിഞ്ഞ ഭാര്യയെ ഉപേക്ഷിച്ച് ഒന്നും മിണ്ടാതെ ഒരു യാത്ര.ഇനിയും ഒരു പാട് സ്വപ്നങ്ങളുണ്ടായിരുന്നു ആ പാവത്തിന്. ഇനിയുള്ള ജീവിതം അവള്‍ ഒറ്റയ്ക്കാണ് എന്നുള്ള കാര്യം എനിക്ക് വല്ലാത്ത വേദനയുണ്ടാക്കി. ഒറ്റയ്ക്കൊന്ന് പുറത്തിറങ്ങാന്‍ അവള്‍ക്ക് പേടിയാണ്,ഒരു കാര്യവും എന്നോടാലോചിക്കാതെ ചെയ്യാറില്ല, എപ്പോഴും ഞാന്‍ അടുത്തുണ്ടാവണം എന്ന സ്വാര്‍ത്ഥമായ ആഗ്രഹം, എങ്ങോട്ടെങ്കിലും പോയാല്‍ വരുന്നത് വരെ ഇടയ്ക്കിടയ്ക്ക് ഫോണ്‍ വിളിക്കുകയും,വരുന്നത് വരെ പലവട്ടം ഉമ്മറത്തേയ്ക്ക് നോക്കി കാണുന്നില്ലല്ലോ എന്നു പരിതപിക്കാറുള്ള അവളുടെ ഇനിയുള്ള ജീവിതം എങ്ങിനെയാകും?എല്ലാ ജീവിത പ്രശ്നങ്ങളേയും തരണം ചെയ്യാനും എല്ലാ ജീവിത സാഹചര്യങ്ങളോടും പൊരുത്തപ്പെട്ട് ജീവിക്കാനുമുള്ള ശക്തി അവള്‍ക്ക് ഉണ്ടാവാന്‍ ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു.എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയെങ്കിലും എനിക്ക് കണ്ണീരുണ്ടായിരുന്നില്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞു.പല പല ആളുകള്‍,കൂട്ടുകാര്‍,സഹപാഠികള്‍ എല്ലാവരും ദുഃഖത്താല്‍ ഘനീഭവിച്ച മുഖവുമായി എന്നെ ഒരു നോക്ക് കാണാന്‍ വന്നിരിക്കുന്നു.എന്നെ കളിയാക്കിയവര്‍, അധിക്ഷേപിച്ചവര്‍, സഹായിച്ചവര്‍,എന്റെ നന്മ ആഗ്രഹിച്ചവര്‍ എല്ലാവരിലും ഒരേ ഭാവം മാത്രമായിരുന്നു. അന്തരീക്ഷം ഖുര്‍ ആനിന്റെ വചനങ്ങളാല്‍ മുഖരിതമായിരുന്നു.ഞാന്‍ വീണ്ടും ഭാര്യയെക്കുറിച്ചോര്‍ത്തു. പലപ്പോഴും നിസാര കാരണങ്ങള്‍ക്ക് പിണങ്ങാറുണ്ട്, പരസ്പരം മിണ്ടാതിരിക്കാറുണ്ട്, ചിലപ്പോള്‍ ഒരു നേരത്തേയ്ക്ക്, അല്ലെങ്കില്‍ ഒരു ദിവസത്തേയ്ക്ക് അല്ലെങ്കില്‍ രണ്ട്, അതിനപ്പുറം പോകുമായിരുന്നില്ല.പരസ്പരം മുഖം കറുപ്പിച്ച്, രണ്ട് അപരിചിതരെപ്പോലെ ഒരേ റൂമില്‍, ഒരേ മെത്തയില്‍..എന്തിനായിരുന്നു? എല്ലാം നൈമിഷികമായ ചില മണ്ടത്തരങ്ങള്‍..അങ്ങിനെ നഷ്ടപ്പെടുത്തിയ ദിനങ്ങളെയോര്‍ത്ത് ഇപ്പോള്‍ ഖേദിച്ചിട്ടെന്ത് കാര്യം? എല്ലാം വൈകിപ്പോയിരിക്കുന്നു. എന്നെ വിവാഹം കഴിച്ചില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ അവള്‍ക്കൊരു നല്ല ജീവിതം കിട്ടുമായിരുന്നോ? അറിയില്ല, അതൊന്നും തീരുമാനിക്കുന്നത് നമ്മളല്ലല്ലോ. എന്നാലും ഈ ചെറു പ്രായത്തില്‍ വിധവയാകേണ്ടി വന്നത് വളരെ കഷ്ടം തന്നെ.അവള്‍ ഒരു പുനര്‍ വിവാഹത്തിന് തയ്യാറാകുമോ? അങ്ങിനെ ചെയ്താല്‍ അവള്‍ എന്നോട് കാണിക്കുന്നത് നീതി കേടാകുമോ? ശാരീരിക ആവശ്യം മാത്രമല്ലല്ലോ ഒരു വിവാഹത്തിലൂടെ നിറവേറ്റപ്പെടുന്നത്. ഞാന്‍ പകുത്ത് നല്‍കിയ സ്നേഹത്തിന്റെ ഓര്‍മ്മയില്‍ ഇനിയുള്ള ജീവിത കാലം മുഴുവന്‍ അവള്‍ക്ക് തള്ളി നീക്കാന്‍ കഴിയുമോ? എനിക്കതിനൊരു ഉത്തരം കിട്ടുമെന്നു തോന്നുന്നില്ല.അവളെ പൂര്‍ണ്ണമായി മനസ്സിലാക്കാഞ്ഞിട്ടാണോ അതോ മനസ്സിലാക്കാന്‍ ശ്രമിക്കാഞ്ഞിട്ടാണോ എന്നറിയില്ല, എനിക്കതിനൊരു ഉത്തരം കിട്ടിയില്ല.ആ ഒരു തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യമെങ്കിലും അവള്‍ എടുക്കട്ടെ. നല്ലൊരു തീരുമാനത്തിലെത്താന്‍ അവള്‍ക്ക് കഴിയട്ടെ.അവളെയൊന്ന് ആശ്വസിപ്പിക്കാന്‍ കൈ നീട്ടിയെങ്കിലും അസാധ്യമാണതെന്ന തിരിച്ചറിവ് മനസ്സില്‍ വിങ്ങലുകള്‍ തീര്‍ത്തു. അല്‍പ്പം കഴിഞ്ഞപ്പോള്‍ കുറച്ച് പേര്‍ ചേര്‍ന്ന് എന്നെ കുളിപ്പിച്ച് ശുദ്ധീകരിക്കാന്‍ വേണ്ടി റൂമിലേക്ക് കൊണ്ട് പോയി.ചൂടാക്കിയ വെള്ളം കൊണ്ട് കുറച്ച് പേര്‍ ചേര്‍ന്ന് എന്നെ കുളിപ്പിച്ച് ഇടത് വശത്തേക്ക് ചേര്‍ത്ത് കുത്തിയ ഒരു മുണ്ടുടുത്ത് എന്നെ മൂന്ന് തുണികള്‍ വിരിച്ചതില്‍ കൊണ്ട് വന്നു കിടത്തി. സുഗന്ധ ദ്രവ്യങ്ങള്‍ തളിച്ച ആ വെള്ളത്തുണിയില്‍ എന്നെ പൊതിഞ്ഞ് കെട്ടുമെന്ന് ഞാന്‍ മനസ്സിലാക്കി. ഇനി അവസാനമായി ഒരു നോക്കു കാണാനുള്ള അവസരമായിരുന്നു. നിലവിളികള്‍ അടക്കിപ്പിടിച്ചും അല്ലാതെയും അവിടെ മുഖരിതമായിരുന്നു.ആര്‍ക്കും ആരേയും നിയന്ത്രിക്കാനാകാത്ത വിധം എല്ലാവരും അവരവരുടെ സങ്കടങ്ങള്‍ കരഞ്ഞ് തീര്‍ക്കുന്നു. ഇങ്ങനെ കരഞ്ഞ് വിളിച്ചാലും തിരിച്ചവരുടെയൊക്കെയടുത്ത് ചെന്ന് എനിക്കൊന്നും പറ്റിയില്ല, ഞാനിപ്പോള്‍ വരാമെന്ന് പറയാനും കഴിയാത്ത എന്റെ അവസ്ഥ എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി.അവസാനം മൂന്ന് കഷ്ണം തുണിയില്‍ മൂന്ന് കെട്ടും കെട്ടി എന്നെ മയ്യിത്ത് കട്ടിലിലേക്ക് എടുത്തു വെച്ചു.എനിക്കു വേണ്ടി അനേകം കണ്ഠങ്ങളില്‍ നിന്നും പ്രാര്‍ത്ഥനകള്‍ ഉയര്‍ന്നു.പ്രാര്‍ത്ഥനയ്ക്ക് ശേഷം മയ്യത്ത് കട്ടിലിന്റെ നാല് കാലുകള്‍ നാലു പേര്‍ പിടിച്ച് പൊക്കി ഖബറടക്കുന്നതിനായി പള്ളിപ്പറമ്പിലേക്ക് കൊണ്ട് പോകുകയാണ്. മറമാടുന്നതിനു മുന്‍പ് മതാചാരപ്രകാരമുള്ള ‘മയ്യത്ത് നിസ്കാരം’ നിര്‍വ്വഹിക്കേണ്ടതുണ്ട്. ഒരു മുസ്ലിമിനു മറ്റൊരു മുസ്ലിമിനോടുള്ള അവസാനത്തെ കടപ്പാട്. അതിനായി അവര്‍ പള്ളിയില്‍ കയറി അംഗസ്നാനം ചെയ്ത് അവസാനത്തെ ആ കടപ്പാടും നിര്‍വ്വഹിച്ചു. വീണ്ടും പള്ളിപ്പറമ്പിലേക്കുള്ള യാത്ര തുടര്‍ന്നു.പള്ളിപ്പറമ്പില്‍ ആറടിയോളം താഴ്ച്ചയില്‍ ഖബര്‍ തയ്യാറായിക്കഴിഞ്ഞിരുന്നു.അതില്‍ തന്നെ ഒന്നരയടിയോളം ആഴത്തില്‍ ഒരു ഉള്‍ക്കബറും ഉണ്ടായിരുന്നു.വീതികുറഞ്ഞുള്ള ഒരു ചെറിയ അറ പോലെയുള്ള ഒരു കുഴി.ഒരാള്‍ക്ക് ചരിഞ്ഞ് കിടക്കാവുന്നത്ര സ്ഥലം. മണിമാളികയിലെ പട്ടുമെത്തയില്‍ കിടന്ന ഓരോരുത്തര്‍ക്കുമുള്ള അവസാന ശയ്യയ്ക്കായ് തയ്യാറാക്കി വെച്ച മണ്ണ് മെത്ത. വിലകൂടിയ മാര്‍ബിള്‍ കൊണ്ടും,വെറ്റ്രിഫൈഡ് ടൈത്സ് കൊണ്ടും മത്സരിച്ച് കെട്ടിയുണ്ടാക്കിയ വീട് ഉപയോഗിച്ച് കൊതി തീരും മുന്‍പേ ഈ മണ്ണ് മെത്തയില്‍! ഇത്ര നാളും അഹങ്കരിച്ച് ജീവിച്ച്, ഞാനെന്ന ഭാവം വെടിയാതെ നെഞ്ച് വിരിച്ച് നടന്നിട്ട് ഒടുവില്‍ ഈ മണ്‍ഖബറില്‍ എല്ലാം അവസാനിക്കുന്നു.‘മനുഷ്യാ നീ മണ്ണാകുന്നു, നിന്റെ മടക്കം മണ്ണിലേക്ക് തന്നെയാകുന്നു‘ എന്ന വേദ ഗ്രന്ഥത്തിന്റെ അര്‍ത്ഥം ഇപ്പോള്‍ മനസ്സിലാകുന്നു.ഉള്‍ഖബറിന്റെ മുകളിലെ അവസാനത്തെ ‘മൂട് കല്ലും‘ വെച്ചപ്പോള്‍ ഞാന്‍ ഒരു ഇരുട്ടറയില്‍ ഒറ്റപ്പെട്ടതു പോലെ. എനിക്ക് വല്ലാത്ത ഭയം തോന്നി. ഞാന്‍ മരിച്ചിട്ടില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു. പക്ഷേ എനിക്ക് ശബ്ദിക്കാന്‍ കഴിയുന്നില്ല, കരയുമ്പോള്‍ കണ്ണു നീരില്ല, എന്നെ ആരും കാണുന്നില്ല, മരണത്തിനും ജീവിതത്തിനും ഇടയിലുള്ള ഈ അവസ്ഥ പിന്നെ എന്താണ്?മരിക്കുമ്പോള്‍ അതി കഠിനമായ വേദനയുണ്ടാകും എന്നത് കൊണ്ടല്ലേ നബി തിരുമേനി മരണക്കിടക്കയില്‍ വെച്ച് കൊണ്ട് തന്റെ അനുയായികള്‍ക്ക് മരണ വേദന ലഘൂകരിച്ച് കൊടുക്കാന്‍ വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിച്ചത്? മരണ വേദന ഭയാനകമാണ് എന്ന് ഞാന്‍ വായിച്ചറിഞ്ഞിട്ടുണ്ട്. ആ നിലയ്ക്ക് എനിക്ക് ഒരു വേദനയും ഉണ്ടായിട്ടില്ല.ചെറിയൊരു നെഞ്ച് വേദന മാത്രമല്ലേ ഉണ്ടായുള്ളൂ എന്നുള്ള സംശയം എന്നില്‍ ബലപ്പെട്ടു. എനിക്ക് മുകളില്‍ വിരിച്ച മൂട് കല്ലുകള്‍ തട്ടിമാറ്റി ഞാന്‍ സര്‍വ്വ ശക്തിയുമെടുത്ത് ‘ഉമ്മാ’ എന്നു വിളിച്ച് എഴുന്നേറ്റിരുന്നു. എന്റെ ശബ്ദം പുറത്ത് വന്നിരിക്കുന്നു. എന്റെ വിളി കേട്ട് ഭാര്യ ഉണര്‍ന്നു. ലൈറ്റ് തെളിച്ചു. ഞാന്‍ വല്ലാതെ വിയര്‍ത്തിരുന്നു. ഞാന്‍ കണ്ടത് ഒരു സ്വപ്നമായിരുന്നു. ഞാന്‍ മക്കളെ നോക്കി, അവര്‍ നല്ല ഉറക്കമാണ്. “എന്തേ വല്ല സ്വപ്നവും കണ്ട് പേടിച്ചോ? എന്റെ തലമുടിയിഴകളിലൂടെ വിരലോടിച്ച് കൊണ്ട് ഭാര്യ ചോദിച്ചു.“ഉം, പേടിക്കാന്‍ പാടില്ലാത്ത ഒരു പേടി സ്വപ്നം. എനിക്കല്‍പ്പം വെള്ളം വേണം”അവള്‍ തന്ന വെള്ളം കുടിക്കുമ്പോഴും എന്റെ മനസ്സിന്റെ നടുക്കം വിട്ടു മാറിയുട്ടുണ്ടായിരുന്നില്ല. എന്നെ എന്തെല്ലാമോ ഓര്‍മ്മപ്പെടുത്താനും എനിക്കൊരു അവസരം കൂടി നല്‍കിയ പോലെ ഒരു കൊച്ചു സ്വപ്നം!--

2009 ജനുവരി 15, വ്യാഴാഴ്‌ച

പ്രവാസം തീര്‍ക്കുന്ന അക്ഷര തെറ്റുകള്‍..

തണുപ്പ് അരിച്ചു കയറുന്നു ..രണ്ടു ദിവസമായി ശക്തമായ തണുപ്പാണ് എന്നത്തേയും പോലെ യാന്ത്രികമായ
ചലനങ്ങള്‍ തെന്നെ. ബാല്യകാലം ഓര്‍മ്മിപ്പിക്കുന്ന സമയ നിഷ്ട്ട .കുട്ടിക്കാലത്ത് ടൈമിനു വിളിച്ചുണര്‍ത്താന്‍
ഉമ്മയായിരുന്നുവെങ്കില്‍ ഇന്നു മൊബൈലിലെ അലാറം ട്യു൯ ആണന്നവിത്യാസം. അന്ന് ഏഴ് മണിക്ക് മദ്രസയില്‍എത്തെണ്ടിയിരുന്നു ഇന്നു ജോലി സ്ഥലത്തേക്ക് .. വൈകുന്നേരത്തെ തിരിച്ചുവരവ് .നീളുന്ന പ്രവാസം ...
പ്രവാസി എന്ന പദം കേള്‍ക്കാന്‍ തെന്നെ സുഖക്കുറവ് ദരിദ്രവാസി എന്നൊക്കെ പറയും പോലെ ...കിനാവും
കണ്ണീരുമായി കുറെ ജനങ്ങള്‍.... നാടിന്‍റെ സമ്പത്ത് വ്യവസ്ഥ നിയന്ത്രിക്കുന്ന വിദേശ മലയാളികള്‍ക്ക്
വോട്ടവകാശം പോലുമില്ല . പ്രവാസി ....കഴുത്തറപ്പന്‍ ടിക്കറ്റ് ചാര്‍ജും തോന്നിയ സര്‍വീസ് നടത്തിയും
എയറിന്ത്യയും എയര്‍ലെന്സും ആദ്യം അവനെ തോല്പിച്ചു , പിടിച്ചു പറിയും യുസേഴ്സ് ഫീസും
മറ്റുമായി പിന്നെ എയര്‍പോര്‍ട്ട് അതിക്രതരും അവനെതോല്പിച്ചു, പീഡിപ്പിച്ചും ശമ്പളം തടഞ്ഞു വെച്ചും
തോല്പിക്കാന്‍ കാത്തിരിക്കുന്ന ചില സ്പോണ്‍സര്‍മാര്‍ ...തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ പിന്നെയും
പ്രവാസി ബാക്കി .
അമ്പത് ലക്ഷമ ഇന്ത്യക്കാര്‍ ഗള്‍ഫ് രാജ്യങ്ങളിലായി ഉണ്ടന്നാണ് പുതിയ കണക്കു. അതില്‍ ഇരുവതന്ജു ലക്ഷ
വും മലയാളികള്‍.എന്തുകൊണ്ട് ഇങ്ങിനെ ..?ആലോചിച്ചോ ആരന്ഗിലുമ് ..?സ്വന്തം നാടു വിട്ടു പോവാന്‍
ഈ മലയാളികള്‍ക്ക് തോന്നാന്‍ കാരണം .?ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ദാരിദ്രിയം
കൂടുതലാണോ..?അതോ സ്വന്തം നാട്ടില്‍ ജോലിചെയ്യാന്‍ മലയാളിക്കുള്ള ദുരഭിമാനമോ .?അതുമല്ലെങ്ങില്‍
അത്യാഗ്രഹമോ.?..
ആന്ദ്രയില്‍ നിന്നുള്ള രണ്ടു ലോറി വരവ് മുടങ്ങിയാല്‍ പട്ടിനിയിലവുന്ന കേരളത്തില്‍ എന്തുചെയ്യാന്‍...
എഴുപതുകളിലാണ് മലയാളികള്‍ അറബി നാടുകളിലേക്ക് പ്രവാസികളായി പോയിത്തുടങ്ങിയത്.ഗള്‍ഫില്‍ എണ്ണ കമ്പനികള്‍ പ്രവര്ത്തിച്ചുതുടങ്ങിയതോടു കൂടിയാണ് കുടിയേറ്റം അവിടെ കേന്ദ്രീകരിച്ച് തുടങ്ങിയത്‌.എഴുവതിമൂന്നിലെ എണ്ണ വിലവര്‍ധന ഗള്‍ഫ് രാജ്യങ്ങളെ വലിയ തോതില്‍ സംപന്നമാക്കുകയുണ്ടായി . അതോടുകൂടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ വന്ന കുതിച്ചു ചാട്ടമാണ് പുറം രാജ്യങ്ങളിലെ തൊഴിലാളികളെ വ്യാപകമായി ആശ്രയിക്കേണ്ട അവസ്ഥയിലേക്ക് ഗള്‍ഫ് രാജ്യങ്ങളെ എത്തിച്ചത്‌.
ഇന്നു രണ്ടു ദശലക്ച്ചം ആളുകളാണ് കേരളത്തിലേക്ക് പണം അയക്കുന്നത് . അത് ആറു ദശലക്ച്ചം ആളുകളെ സഹായിക്കുന്നു.ഇങ്ങിനെ ആലോചിച്ചാല്‍ കേരളീയരില്‍ നാലില്‍ ഒരാള്‍ക്ക്‌ ഗള്‍ഫ് പണത്തിന്റെആനുകൂല്യം ലഭിക്കുന്നുണ്ട്.
സാംബത്തിക നേട്ടത്തിന് എപ്പോഴും സാമൂഹികമായ വില കൊടുക്കേണ്ടിവരും എന്നകാര്യം നാം മറന്നുപോകരുത്‌ . പ്രവാസികള്‍ കേരളത്തിലെക്കയക്കുന്ന കനത്ത പെട്രോ ഡോലരിന്നു വിലനല്കെണ്ടിവരുന്നത് മൂന്ന്നുവിഭാക ക്കാരാണ് . ഭര്‍ത്താക്കന്മാരെ പിരിഞ്ഞു ജീവിക്കുന്ന ഒരു മില്യന്‍ ഭാര്യമാര്‍ കേരളത്തിലുണ്ട്.അത്രയും തന്നെ ഭര്‍ത്താക്കന്മാര്‍ അന്യ ദേശങ്ങളിലും തനിച്ചു പാര്‍ക്കുന്നു.രാമനാമം ജപിച്ചോ ഹലെലുയ പാടിയോ ദിക്റുകള്‍ ഉരുവിട്ടോ വര്‍ഷങ്ങള്‍ നീണ്ടു നില്ക്കുന്ന ഏകാന്ത വാസത്തെ മറികടക്കാന്‍ കഴിയുമെന്ന് ആരും കരുതുന്നില്ല . എല്ലാവരും മനുഷ്യരാണ്.മാനുഷികമായ ആവശ്യങ്ങള്‍ നിര്‍വഹി ക്കപ്പെടെണ്ടാതുണ്ട്.അത് നിഷേധിക്കപ്പെടുന്നതിന്റെ പ്രതിസന്തി മലയാളി സമൂഹം നന്നായി അനുഭവിക്കുന്നുണ്ട്.
പ്രവാസികളുടെ സമ്പാദ്യത്തിന് വില കൊടുക്കേണ്ടിവരുന്നവരില്‍ രണ്ടാമന്റെ വിഭാഗം കുട്ടികളാണ്.വളര്‍ച്ചയുടെ നിര്‍ണ്ണായക കാലത്ത്‌ കുട്ടിക്ക് പിതാവിനെ പിരിഞ്ഞു ജീവിക്കേണ്ടി വരുന്നു.ചിലപ്പോള്‍ രണ്ടുപേരെയും പിരിഞായിരിക്കും പാര്‍പ്പു.വല്ല ബന്ധുക്കളുടെയും കൂടെ .അല്ലങ്കില്‍ ഏതങ്കിലും ബോര്‍ഡിംഗ് സ്കൂളില്‍ . രക്ച്ചകര്‍താവിന്റെ സ്നേഹ ലാളനകളും മാര്‍ഗ ദര്‍ശനങ്ങളും നിഷേധിക്കപ്പെട്ട നിര്ഭാഗ്യവന്മാരുടെ വലിയൊരു തലമുറ കേരളത്തിന്റെ യാദര്ത്യമാണ് .വളര്ന്നു വരുന്ന കുട്ടികളുടെ സ്വഭാവ നിര്‍ണയത്തില്‍ രക്ചിതാക്കളുടെ സ്വാധീനമല്ല,തങ്ങളുടെ അഭാവത്തില്‍ അവര്‍ കൂട്ടുകൂടുന്ന സമൂഹാങ്ങങ്ങളുടെ സ്വഭാവ വിശേഷങ്ങളും ചിന്താഗതികളും പ്രവര്ത്തന രീതികലുമോക്കെയാണ് പ്രകടമാവുക.അങ്ങനെയുള്ള കുട്ടികള്‍ ഏത് വഴി സന്ജരിക്കുമെന്ന് നിശ്ചയിക്കുക പ്രയാസമാണ്.
കഴിഞ്ഞ രണ്ടുമൂന്നു ദശകങ്ങല്കിടയില്‍ മലയാളീ യുവാക്കളുടെ മനോഭാവത്തില്‍ കാതലായ മാറ്റം വന്നിട്ടുണ്ട്.ആഭിമുക്യങ്ങള്‍ മാറിയിട്ടുണ്ട് ലോകത്തെ കാണുന്ന കാഴ്ചപ്പാടുകള്‍ മാറിയിട്ടുണ്ട്‌ സ്വപ്നലോകം മാറിയിട്ടുണ്ട്‌.ചിന്താഗതികള്‍ മാറിയിട്ടുണ്ട് സംവാദതിന്റെയും വിനിമയത്തിന്റെയും രീതികള്‍ മാറിയിട്ടുണ്ട് അത് നേടിയെടുക്കാനുള്ള സമരരൂപങ്ങളും തീരെ മാറിയിട്ടുണ്ട്.അതിന്റെ ഒരറ്റത്ത്‌ അതി തീവ്രങ്ങളായ വഴികളുമുണ്ട്.
എല്ലാ തലമുറയും ,ഒരേ സ്വപ്നങ്ങളെ താലോലിക്കുമെന്നും ഒരേ സംവാദ രീതികളും സമരരൂപങ്ങളും സ്വീകരിക്കുമെന്നും കരുതുന്നതിലര്തമില്ല. കാലം കടന്നു പോകുമ്പൊള്‍ അതെല്ലാം മാറി മറിയാം .എങ്കിലും എതിരാളികലാനന്നു കരുതാന്‍ സഹായിക്കുന്ന വിദൂര സാദ്യത പോലുമില്ലാത്ത സാധാരണ ജനങ്ങളെ വകവരുത്തുന്ന തരം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു ന്യായീകരണവുമില്ല .
ഇത്രയേറെ ദയാരഹിതമായ ഒരു നിലപാടിലേക്ക് യുവാക്കള്‍ വഴിമാരിനടക്കാന്‍ കാരനമെന്താകം..?പരസ്പരം പരിഗണിക്കുന്ന സംവാദത്തിന്റെ വഴി അവര്‍ കയ്യോഴിഞ്ഞ്ത് എന്തുകൊണ്ടാകാം.?സ്നേഹ വല്സ്യല്യങ്ങളുടെ ശാദ്വല തീരം നിഷേധിക്കപ്പെട്ടതവുമോ കാരണം.?
ബാല്യ കൌമാരങ്ങളിലേക്ക് തലമുറകളുടെ സ്നേഹ വാല്സല്യങ്ങള്‍ നിരന്തരം പ്രവഹിച്ചു കൊണ്ടിരിക്കുന്ന വയോധികരെ അടര്‍ത്തിമാറ്റി അണുകുടുംബങ്ങള്‍ തീര്‍ത്തവര്‍ പരിഷ്കാരാവേശത്തില്‍ കൊച്ചുമക്കളെ സ്നേഹത്തിന്റെ ഊഷര ഭൂമിയിലേക്ക് വലിചെരിയുകയാന് ചെയ്യുന്നതെന്ന് ഓര്‍ത്തിരുന്നില്ല . പിതാവിനെ കാണാതെ ,പിത്ര്‍ വാല്സയം നുണയാതെ ബാല്യ കൌമാരങ്ങള്‍ കടന്നുപോകുന്ന കുട്ടികള്‍ എത്രയോ പേര്‍ ഗള്‍ഫ് കാരുടെ വീടുകളിലുണ്ട്.ഉണ്ണാനും ഉടുക്കാനുമൊക്കെ അവര്ക്കു എതേശ്ട്ടമ് ലഭിക്കുന്നുണ്ടാകാം എന്നാല്‍ പിതാവിന്റെ സ്നേഹം പകര്‍ന്നുകൊടുക്കാന്‍ പകരം ആരുണ്ട്‌..?
ആരുമില്ലന്നു നമുക്കറിയാം. എന്നാല്‍ കുട്ടികള്‍ തങ്ങളുടെ രക്ച്ചകര്താക്കളെ സ്വയം കണ്ടെത്തുക തന്നെചെയ്യും.അത് ചിലപ്പോള്‍ ടി വി പ്രോഗ്രാമുകളില്‍ പ്രത്യക്ച്ചപ്പെടുന്ന വില്ലന്മാരാകാം .വിവേകം ഉറക്കാത്ത നാളുകളില്‍ അങ്ങാടികളില്‍ വെച്ചു കണ്ടുമുട്ടുന്ന വല്ലവരുമാവാം നാം സമ്മാനമായി നല്കുന്ന ഇന്റെര്‍നെറ്റിന്റെ വലക്കന്നികളില്‍ എവിടേയോ വെച്ചു പരിചയപ്പെടുന്ന അത്ര്ശ്യനാവാം .നിയമം കയ്യിലെടുക്കുന്നവര്‍ അടിച്ചും പൊളിച്ചും തകര്‍ത്തും മുന്നേരുന്നവര്‍ ആരെയും കൂസാത്തവര്‍......ഇങ്ങിനെ സ്വയം തിരെഞ്ഞെടുക്കുന്ന രക്ച്ചകര്താക്കളുടെ സ്വഭാവങ്ങളാണ് നമ്മുടെ കുട്ടികള്‍ സ്വാംശീകരിക്കുന്നത്. അവരുടെ ഉപദേശന്ഗലാനു ശിരസാ വഹിക്കുന്നത്.അങ്ങിനെയാണ് നമ്മുടെ മക്കള്‍ സാംസ്കാരികമായി ആരാന്റെ മക്കളായി മാറുന്നത്.തകര്‍ക്കലിന്റെ പ്രവാജകന്മാരായി തീരുന്നത്.കത്തിയും ബോംബും നിത്യോപയോഗ വസ്തുക്കളായി മാറുന്നത്.
പണവും ഫോണും നെറ്റ് കണക്ഷനുമൊക്കെ ഉണ്ടായിരിക്കുകയും പിതാവിന്റെ നിത്യ സാന്നിധ്യം ഇല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ ആരോക്കയാണ് നമ്മുടെ കുട്ടികളെ തട്ടിയെടുക്കുകയെന്നു പ്രവജിക്കാവതല്ല .അതില്‍ പിന്നെ രക്ച്ചകര്താവിന്റെ ഉത്തരവാതിത്വം നിര്‍വഹിക്കാന്‍ കഴിയാതെ പോയതില്‍ ഖേധിച്ചിട്ടു കാര്യമില്ല.
പ്രവസാവേശത്തില്‍ ജീവിതം ബലികൊടുക്കേണ്ടി വരുന്ന മൂന്നാമത്തെ വിഭാഗം പ്രായം ചെന്നവരാണ്.പെറ്റുപോറ്റിയ മക്കളെല്ലാം സമ്പാദ്യം തേടി പുറം നാടുകളിലേക്ക് പോയപ്പോള്‍ പലരും കുടുംബത്തെ കൂടെ കൂട്ടിയാണ് പോയത്‌.വാര്‍ധക്യത്തിന്റെ അവശതയില്‍ താങ്ങും തണലുമാവാന്‍ ആറ്റുനോറ്റ് പോറ്റിയ മക്കള്‍ കൂടെയില്ലതിരിക്കുക ,ആശ്വാസ വാക്കുകള്‍ പറയുവാന്‍ ആളില്ലതിരിക്കുക,അങ്ങിനെ ഉപേക്ചിക്കപ്പെട്ടവര്‍ എന്ന മനസ്ഥിതിയോടെ ജീവിതത്തിന്റെ നാലാം യാമം തള്ളിനീക്കാന്‍ വിധിക്കപ്പെട്ടവരാണ് പ്രവാസി കുടുംബങ്ങളിലെ വയോധികര്‍ .
'സംബാധിക്കുന്നവരല്ല പണം ചെലവഴിക്കുന്നത് ' എന്നതാണ് പ്രവാസി കുടുംബങ്ങളിലെ ധന വിനിയോഗ സ്ഥിതി .മിക്കവാറും സംബാധിക്കുന്നവന്റെ ഭാര്യ യായിരിക്കും ധനധികാരി .സമ്പാദ്യത്തിന്റെ വിലയരിയാത്തവര്‍വാരിക്കോരി ചെലവഴിക്കുന്നു.മറ്റൊരുകാര്യം വയോജനങ്ങള്‍ അടിസ്ഥാന സാമ്പത്തിക ആവശ്യങ്ങല്‍ക്കുപോലും മക്കളുടെ ഭാര്യമാരുടെ മുമ്പില്‍ വിധേയ മനസ്കരായി വര്തിക്കേണ്ടിവരുന്നു എന്നതാണ്.അത് തന്നയാണ് അഭിമാന ക്ച്ചതമുണ്ട്ക്കുന്ന കാര്യം.ഉടക്കി നിന്നാലോ,അവമാതിക്കപ്പെടുക കൂടിയായിരിക്കും ഫലം.അതിനാല്‍ വിധി എന്ന് കരുതി പടുതിരി കത്തി തീരുന്നത് വരെ വായോ വിര്ധര്‍ കാത്തിരിക്കുന്നു.