ഈ ബ്ലോഗ് തിരയൂ

2013 മേയ് 20, തിങ്കളാഴ്‌ച

മഴ നനഞ്ഞ് ...

മഴ തിമര്ത് പെയ്യുന്നു  ...കാലവര്ഷം തുടങ്ങുകയാണ്, ഇന്നലവരെ വരണ്ട വയലുകളിൽ ഞങ്ങൾ പല ടീമുകൾ തിരിഞ്ഞു കാല്പന്തുകളിയുടെ ആരവത്തിലായിരുന്നു...ഇന്നതിനു തിരശീല വീണു. കാലവര്ഷം തുടങ്ങുന്നതോടെ തോടുകൾ നിറയും ,പാടം  പുഴയാവും.കമിങ്ങിൻ തോട്ടങ്ങളും തെങ്ങിൻ  കൂട്ടങ്ങളും നിറഞ്ഞ പറമ്പുകളിൽ കളിക്കാൻ ഞങ്ങള്ക് ഇടമില്ലല്ലോ. എങ്കിലും മഴ വരുന്നതോടെ പുതിയ സന്തോഷതിലാവും.നീന്തിത്തുടിച്  വാഴ തണ്ട് കൊണ്ട് നിര്മിച്ച ചങ്ങാടതിലേറി മഴ നനഞ്ഞു പരൽ മീനുകള കോരിയെടുത് അര്മാദിച്ചങ്ങിനെ....
ഖുല്ലകേ ....പരിചയക്കാരനായ ഈജിപ്ഷ്യൻ അബു ഖാലിദിൻറെ  ശബ്ദം കേട്ടപ്പോൾ ഗ്രഹാതുര ചിന്തയുടെ രസച്ചരട് മുറിഞ്ഞു .പ്രവാസിക്ക് കൂട്ടായ് ആകെയുള്ളത് അവന്റെ നൊസ്റ്റാല്ജിക് ചിന്തകളാണല്ലോ .?അരമണിക്കൂർ നേരം  ഇന്റർനെറ്റ്‌ വോയ്പ് കാളിൽ നാട്ടിലെ മഴ വിശേഷങ്ങൾ ഭാര്യ പങ്കുവെച് തീര്ന്നിടത് നിന്നാണ് മഴക്കാല  ഓർമകളിൽ മനസ്സ് ഈറനണിഞ്ഞത് .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ